ഇന്ത്യ ഹോളി ആഘോഷിക്കുബോള്‍ ഞങ്ങള്‍ ജയം ആഘോഷിക്കും: സമി

 ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് മത്സരം , ഡാരന്‍ സമി , ക്രിക്കറ്റ് ലോകകപ്പ്
jibin| Last Updated: വ്യാഴം, 5 മാര്‍ച്ച് 2015 (12:50 IST)
ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് മത്സരം നാളെ നടക്കാനിരിക്കെ തങ്ങളാകും ജയിക്കുകയെന്ന പ്രഖ്യാപനങ്ങളുമായി വിന്‍ഡീസ് ഓള്‍റൌണ്ടര്‍ ഡാരന്‍ സമി. ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്ന വേളയിലാണ് മത്സരം നടക്കുന്നത്. ‘ഇന്ത്യക്ക് ഹോളി ആഘോഷിക്കാം, പക്ഷേ വിജയം ആഘോഷിക്കുന്നത് തങ്ങളായിരിക്കും' എന്നാണ് സമി പറഞ്ഞത്.

2011 ലോകകപ്പിലും ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് മത്സരം നടന്നത് ഹോളി ദിനത്തിലായിരുന്നു, അന്ന് ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്താന്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. ഇന്ത്യക്കെതിരെ എന്നും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന തങ്ങള്‍ക്ക് നാളെയും അത് തുടരാന്‍ കഴിയുമെന്നും സമി പറഞ്ഞു.

ബാറ്റിംഗിലും ബോളിംഗിലും മികച്ച നിലവാരം പുലര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും. എന്നാല്‍ ആ കുറവുകള്‍ എല്ലാം പരിഹരിക്കുന്ന കളിയാകും ഹോളി ദിനത്തില്‍ കാണേണ്ടി വരുകയെന്നും സമി പറഞ്ഞു. പാകിസ്ഥാനെയും സിംബാബ്‍വെയെയും കീഴക്കിയാണ് വിന്‍ഡീസ് ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :