അനുബന്ധ വാര്‍ത്തകള്‍
- ശരദ് പവാർ ആവശ്യപ്പെട്ടാൽ പാലാ വിട്ടുനൽകും: നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ
- ബിഡിജെഎസ് പിളർന്ന് പുതിയ പാർട്ടി 'ബിജെഎസ്'; യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാൻ പ്രവർത്തിയ്ക്കും എന്ന് പ്രഖ്യാപനം
- 48 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി; പോക്കോ എം3 ഇന്ത്യൻ വിപണിയിൽ
- കര്‍ഷകര്‍ രാജ്യത്തിന്റെ അഭിഭാജ്യഘടകം: വിരാട് കോലി
- 'ഇന്ത്യയുടെ നേട്ടങ്ങൾ ഭയപ്പെടുത്തുന്നില്ല, നാല് ടെസ്റ്റുകളും ജയിയ്ക്കാനുള്ള ആയുധങ്ങൾ സജ്ജം'
കാസര്‍കോട് ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ കേസ് എടുത്തത് മാസ്ക് ധരിക്കാത്ത 12546 പേര്‍ക്കെതിരെ
ജില്ലയില്‍ ഒരു ദിവസം ശരാശരി മാസ്ക് ധരിക്കാത്ത 370 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി രണ്ട് വരെ മാസ്ക് ധരിക്കത്ത 12546 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കിയത്. കോവിഡ് നിര്‍ദ്ദേശം ലംഘിച്ച 879 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി ഒന്നിന് 392 പേരും രണ്ടിന് 413 പേരും മാസ്ക് ഇടാതെ കറങ്ങി നടന്ന് പോലീസിന്റെ പിടിയിലായി.
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതും കോവിഡ് വാക്സിന് വന്നതും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതുമെല്ലാം ആളുകളിലെ ജാഗ്രത കുറവിന് കാരണമായി. സാമൂഹ്യ അകലം കൂടാതെ ആളുകള്‍ കൂട്ടംകൂടുന്നതും മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നതും എല്ലാം പതിവായി.