ശരദ്‌ പവാർ ആവശ്യപ്പെട്ടാൽ പാലാ വിട്ടുനൽകും: നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 4 ഫെബ്രുവരി 2021 (13:22 IST)
കോട്ടയം: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടാൽ പാലാ സീറ്റ് വിട്ടുനൽകും എന്ന് മാണി സി കാപ്പൻ. ദേശീയ നേതൃത്വം എന്ത് നിലപാടെടുത്താലും അതിനൊപ്പാം നിൽക്കും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിലപാട് മയപ്പെടുത്തിയത്. പാർട്ടി മത്സരിച്ച നാലു സീറ്റിലും മത്സരിയ്ക്കും എന്ന് ശരദ് പവാറും പ്രഫുൽ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം നേതാക്കളുമായി ചർച്ച നടത്തുന്നതിനായി പ്രഫുൽ പട്ടേൽ ഉടൻ കേരളത്തിൽ എത്തും എന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ സീറ്റ് വിട്ടുനൽകാൻ തയ്യാറാണ് എന്ന തരത്തിൽ ഇതാദ്യമായാണ് മാണി സി കാപ്പാൻ പ്രതികരിയ്ക്കുന്നത്. എന്തുവന്നാലും പാലാ സീറ്റ് വിട്ടുനൽകില്ല എന്നായിരുന്നു നേരത്തെ മാണി സി കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് നേരത്തെ എൻസിപി തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ നിലപാടിൽ മാണി സി കാാപ്പൻ അയാവ് വരുത്തിരിയ്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :