അനുബന്ധ വാര്ത്തകള്
- പായിപ്പാട് സംഭവം: വിലക്ക് ലംഘിച്ച് കൂട്ടം ചേർന്നതിന് കേസെടുത്ത് പൊലീസ്, ക്യാംപുകളിൽ റെയിഡ്, മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
- യഥാർത്ഥ ജീവിതത്തിലും നിങ്ങളെന്റെ ഹീറോ ആയി, കോവിഡിനെ പ്രതിരോധിക്കാൻ 25 കോടി നൽകിയ അക്ഷയ് കുമാറിനെ പ്രശംസിച്ച് ഹാർദ്ദിക് പാണ്ഡ്യ
- ലോക്ഡൗണിൽ രാത്രി ബൈക്കെടുത്ത് പുറത്തുപോകാൻ അനുവദിച്ചില്ല, യുവാവ് ആത്മഹത്യ ചെയ്തു
- ലോക്ഡൗൺ: ഓൺലൈനയി മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് നഷ്ടമായത് 51,000 രൂപ
- കോട്ടയത്ത് നിരോധനാജ്ഞ, നാലുപേരിൽ കൂടുതൽ കൂട്ടം ചേരരുത് എന്ന് ജില്ലാ കളക്ടർ
21 ദിവസത്തിൽനിന്നും ലോക്ഡൗൺ നീട്ടില്ല, പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ
ഡൽഹി: കോവിഡ് 19 സമൂഹ വ്യാപനം ചെറുക്കുന്നതിനായി 21 ദിവസത്തേയ്ക്ക് രാജ്യത്ത് പ്രഖ്യപിച്ച ലോക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അത്തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ക്യാബിനറ്റ് സെക്രട്ടറി രാജീീവ് ഗൗബയാണ് ഇക്കാര്യ വ്യക്തമാക്കി രംഗത്തെത്തിയത്.
'21 ദിവസങ്ങൾക്ക് ശേഷം ലോക്ഡൗൺ നീട്ടുമെന്നാണ് പലരും പറയുന്നത്, ഇത്തരത്തിലുള്ള പ്രചരണങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. അങ്ങനെ ഒരു ആലോചനകളും നടക്കുന്നില്ല. വൈറസിന്റെ വ്യാപനത്തിന്റെ ചെയിൻ മുറിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അത് കൃത്യമായി പാലിച്ചുകൊണ്ട് വീടികളിൽ തുടരുക.' രാജീവ് ഗൗബ വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ജൂൺ മാസം വരെ സമയമെടുക്കും എന്നും അതിനാൽ 21 ദിവസത്തിൽനിന്നും ലോക്ഡൗൺ നീട്ടിയേക്കും എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു.