യഥാർത്ഥ ജീവിതത്തിലും നിങ്ങളെന്റെ ഹീറോ ആയി, കോവിഡിനെ പ്രതിരോധിക്കാൻ 25 കോടി നൽകിയ അക്ഷയ് കുമാറിനെ പ്രശംസിച്ച് ഹാർദ്ദിക് പാണ്ഡ്യ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2020 (09:33 IST)
രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് താരം ധനസഹായം പ്രഖ്യാപിച്ചത്. നിരവധിപേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്. ഇപ്പോഴിതാ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

'ഇതോടെ യഥാർത്ഥ ജീവിതത്തിലും നിങ്ങൾ എന്റെ ഹീറോ ആയി മാറി, അങ്ങെയോട് ബഹുമാനം മാത്രം.' എന്നാണ് അക്ഷയ് കുമറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് ഹാർദ്ദിക് പാാണ്ഡ്യ കുറിച്ചത്. 'നമ്മുടെ ജനങ്ങളുടെ ജീവനാണ് ഇവിടെ പ്രധാനം,, അത് രക്ഷിക്കാൻ ആവുന്നതെല്ലാം നമ്മൾ ചെയ്യണം. എന്റെ ജീവിത സമ്പാദ്യത്തിൽനിന്നും 25 കോടി രൂപ ഞാൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. നമുക്ക് ജീവനുകൾ സംരക്ഷിക്കാം.' എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്.


പാണ്ഡ്യയ്ക്ക് പുറമേ യുസ്‌വേന്ദ്ര ചഹലും അക്ഷയ് കുമാറിനോടുള്ള ആദരം അറിയിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളീൽ സുരേഷ് റെയ്‌നയാണ് ഏറ്റവുമധികം തുക കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തത്. 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, 21 ലക്ഷം രൂപ ഉത്തപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെയ്‌ന നൽകി. 25 ലക്ഷം വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സച്ചിൻ നൽകിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :