1. മറ്റുള്ളവ
  2. പാചകം
  3. നുറുങ്ങുകള്‍
  4. Tips for making Soft Chapati in home

ചപ്പാത്തി സോഫ്റ്റല്ലേ? ഇത്രയേയുള്ളൂ പരിഹാരം

Chapati, Soft Chapati, Tips for making Soft Chapati in home, How to make Soft Chapati, Chapati Making Tips
Chapati

ആരാണ് വളരെ മൃദുവായ ചപ്പാത്തി കഴിക്കാൻ ആഗ്രഹിക്കാത്തത്. ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. മാവ് കുഴയ്ക്കുന്നത് മുതൽ ചപ്പാത്തി ചുടുന്നതിൽ വരെ ഈ ശ്രദ്ധ വേണം. സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. 
 
ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാൻ. അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. മാവ് കുഴച്ചുകഴിഞ്ഞാൽ അൽപ്പം എണ്ണ പുരട്ടുന്നത് നല്ലതാണ്. 
 
15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാവ് കുഴച്ചുവയ്ക്കാം. അതിൽ കൂടുതൽ വയ്ക്കരുത്. തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ. മൂന്ന് തവണയിൽ കൂടുതൽ ചപ്പാത്തി തവയിൽ തിരിച്ചും മറിച്ചും ഇടരുത്. അധികനേരം തവയിൽ വെച്ച് ചപ്പാത്തി വേവിക്കരുത്. ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അൽപ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്. ചപ്പാത്തി ചുട്ട ശേഷം കാസറോളിൽ അടച്ചുവയ്ക്കണം. മാവിലേക്ക് നന്നായി ഉടച്ച അവോക്കാഡോ ചേർത്ത് കുഴച്ചാലും ചപ്പാത്തി മൃദുവാകും. 
അടുത്ത ലേഖനം
വാര്‍ദ്ധക്യം മന്ദഗതിയിലാക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്