ഉപ്പും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം അറിയുമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (19:23 IST)
രക്തസമ്മര്‍ദ്ദം അധികമുള്ളവരോട് അച്ചാറോ ഉപ്പടങ്ങിയ ഭക്ഷണങ്ങളോ കഴിക്കരുതെന്ന് പറയും. കാരണം ഉപ്പ് ശരീരത്തില്‍ ജലത്തെ നിലനിര്‍ത്തുകയും രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും. അതേസമയം രക്തം സമ്മര്‍ദ്ദം കുറഞ്ഞവര്‍ക്ക് കൂട്ടാന്‍ ഉപ്പ് ഉത്തമമാണ്.

രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥയെ ഹൈപ്പോടെന്‍ഷന്‍ എന്നാണ് പറയുന്നത്. ഓരോരുത്തരുടെ ആരോഗ്യവും പ്രായവും അനുസരിച്ച് രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം വരാം. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ക്ഷീണം, ആശങ്ക, ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരല്‍, വിറയല്‍ എന്നിവയുണ്ടാകാം. കോഫി കുടിക്കുന്നതും ഇതിന് സഹായിക്കും. കൂടാതെ കൂടുതല്‍ വെള്ളം കുടിക്കുന്നതും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. മറ്റൊന്ന് വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ഇറച്ചി, മൃഗങ്ങളുടെ കരള്‍ എന്നിവ കഴിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :