1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യത

Kerala
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അടുത്ത മൂന്നുമണിക്കൂറില്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ 40കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. അടുത്ത അഞ്ചുദിവസവും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 48മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. തെക്കന്‍കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
അടുത്ത ലേഖനം
ബുച്ചയിലെ കൂട്ടക്കൊല, ബലാത്സംഗങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎൻ രക്ഷാസമി‌തിയിൽ ഇന്ത്യ