ജാനകിയെ പുറത്താക്കി, വിനോദയാത്രക്ക് വന്നവര്‍ സേഫ്,ബിഗ്ബോസ് റിവ്യൂ എഴുതി നടി അശ്വതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (15:01 IST)

കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ ഒട്ടും യോജിക്കാന്‍ പറ്റാത്തതു ആയിരുന്നു. ജാനകിയുടേത്. വേറെ ഒന്ന് രണ്ടു പേര്‍ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവര്‍ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയിയെന്ന് സീരിയല്‍ താരം അശ്വതി പറയുന്നു.
അശ്വതിയുടെ വാക്കുകളിലേക്ക്

ബിഗ്ബോസ് മലയാളം..

കുറച്ചു ദിവസമായി റിവ്യൂ കാണുന്നില്ലല്ലോ എന്ന് മെസ്സേജ് അയച്ചു ചോദിക്കുന്നവരുടെ അറിവിലേക്കായി.. നമ്മടെ പണ്ടത്തെ അന്താക്ഷരിയും, സ്‌കൂള്‍ ടീച്ചര്‍ കളിയും കലോത്സവവും ഒന്നുമല്ല ഇപ്പോള്‍! ടാസ്‌കുകള്‍ വേറെ ലെവെലാ ! എഴുത്തിലെങ്ങും നില്‍ക്കില്ല ഇപ്രാവശ്യം കേറിയവരുടെ കട്ടയും പടോം ഇളകും .. കഴിഞ്ഞ രണ്ടു സീസനിലും ഇല്ലാത്ത ഒരുപാട് പ്രത്യേകതകള്‍ ഈ ബിഗ്‌ബോസ്സില്‍ കൊണ്ടുവന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ ഒട്ടും യോജിക്കാന്‍ പറ്റാത്തതു ആയിരുന്നു. ജാനകിയുടേത്. വേറെ ഒന്ന് രണ്ടു പേര്‍ അവിടെ വിനോദയാത്രക്ക് ആയിട്ട് വന്നവര്‍ ഉണ്ടായിരുന്നിട്ടും അവരെല്ലാം സേഫ് ആയി.
എന്റേതായ കുറച്ചു തിരക്കുകള്‍ കാരണം ടെലികാസ്റ്റിംഗ് സമയത്ത് കാണാന്‍ സാധിക്കുന്നില്ലെങ്കിലും പാതിരാത്രി യൂട്യൂബില്‍ അപ്ലോഡ് ആകുന്നതാണ് കാണുന്നത്. എങ്ങനെ എങ്കിലും ഒക്കെ ബിഗ്ബോസ് ഞാന്‍ കണ്ടിരിക്കും.കാണല്‍ മുടക്കുന്നില്ലെങ്കിലും, എഴുത്തു നടക്കുന്നില്ല. അത്‌കൊണ്ട് ഡെയിലി റിവ്യൂ ഇടല്‍ തല്ക്കാലം തിരക്കുകള്‍ കാരണം നടക്കുന്നതല്ല എന്ന് വിഷമത്തോടെ സ്ഥിരം വായിക്കുന്നവരോട് മാത്രമായി അറിയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :