1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Hypotension Health Tips

രക്തസമ്മര്‍ദ്ദം കുറവാണോ? ഈഭക്ഷണങ്ങള്‍ കഴിക്കൂ

Hypotension
രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥയെ ഹൈപ്പോടെന്‍ഷന്‍ എന്നാണ് പറയുന്നത്. ഓരോരുത്തരുടെ ആരോഗ്യവും പ്രായവും അനുസരിച്ച് രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം വരാം. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ ക്ഷീണം, ആശങ്ക, ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരല്‍, വിറയല്‍ എന്നിവയുണ്ടാകാം. രക്തസമ്മര്‍ദ്ദം കൂടാന്‍ ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സഹായിക്കും. കൂടാതെ കോഫി കുടിക്കുന്നതും ഇതിന് സഹായിക്കും. കൂടാതെ കൂടുതല്‍ വെള്ളം കുടിക്കുന്നതും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കും. മറ്റൊന്ന് വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ഇറച്ചി, മൃഗങ്ങളുടെ കരള്‍ എന്നിവ കഴിക്കാം.
അടുത്ത ലേഖനം
മലപ്പുറത്ത് ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; പത്തോളം പേര്‍ക്ക് പരിക്ക്