1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vishnu Unnikrishnan about burn injury

കൈ പൊള്ളിയത് നിലവിളക്കിലെ എണ്ണ വീണ്, പ്ലാസ്റ്റിക് സര്‍ജറിയൊന്നും വേണ്ട; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

Vishnu Unnikrishnan about burn injury
സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റത് കഴിഞ്ഞ ദിവസമാണ്. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ വിഷ്ണുവിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 
 
ഒടുവില്‍ ഇതാ തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് ആരാധകരെ അറിയിക്കുകയാണ് താരം തന്നെ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അപകടത്തെ കുറിച്ച് താരം തുറന്നുപറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറിയൊന്നും വേണ്ടന്ന് വിഷ്ണു പറഞ്ഞു. 
 
വിഷ്ണുവിന്റെ വാക്കുകള്‍
 
പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ...
 
പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. 
 
'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും. 
 
എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദി.. എല്ലാവരോടും സ്‌നേഹം
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടി സിഗരറ്റും കടിച്ചുപിടിച്ച് നടന്നുവരുന്ന സീന്‍ ഓര്‍മ വന്നു, ബിഗ് ബോസിലെ ഏറ്റവും മാസ് സീന്‍; ജാസ്മിനെ പുകഴ്ത്തി ജോമോള്‍ ജോസഫ്