ദിലീപിന് കാവ്യയെ ഭയം, അതിജീവിതയോട് ദിലീപിനേക്കാൾ പക കാവ്യയ്ക്ക്: ലിബർട്ടി ബഷീർ

അഭിറാം മനോഹർ| Last Updated: വ്യാഴം, 2 ജൂണ്‍ 2022 (21:56 IST)
ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിനേക്കാൾ പക കാവ്യാമാധവനാണെന്ന് നിർമാതാവ് ലിബർട്ടി ബഷീർ. കല്യാണം മുടക്കണമെന്ന് മാത്രമായിരിക്കും ദിലീപ് ചിന്തിച്ചത്. ഇത്രയും
ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു.

അതിജീവിത പ്രശ്നങ്ങളൊക്കെ പറഞ്ഞത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവൻ കാവ്യയ്ക്കാണ്. പുരുഷന്മാരുടെ മനസല്ല പെണ്ണിന്റേത്. കാവ്യയ്ക്ക് പെൺപകയാണ്. ദിലീപിന് കാവ്യയെ ഭയമാണ്. പറഞ്ഞു.

അന്ന് അതിജീവിതയുടെ കല്യാണം മുടക്കണം. സുനിയുമായി ബന്ധത്തിലാണെന്ന് കാണിക്കാനായിരുന്നു പ്ലാൻ. പക്ഷേ ദിലീപ് ഉദ്ദേശിച്ച പോലല്ല കാര്യങ്ങൾ നടന്നത്.ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ല ദിലീപ്. പള്‍സര്‍ സുനി ഇതിനിടയില്‍ വേറെ തന്ത്രമുപയോഗിച്ചതാകും. ഇതെല്ലാം എന്റെ നിഗമനമാണ്’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :