പ്രണയിനിക്ക് റോസാപ്പൂ കൊടുത്ത് ഗോപി സുന്ദര്‍; പ്രിയപ്പെട്ടവനൊപ്പം ആടിപ്പാടി അമൃത സുരേഷ് (വീഡിയോ)
രേണുക വേണു|
Last Modified വെള്ളി, 3 ജൂണ്‍ 2022 (16:11 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അതുപോലെ തന്നെ മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തുവന്നത്.
തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും അമൃതയും ഗോപി സുന്ദറും കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഇപ്പോള്‍ ഇതാ പ്രണയം തുറന്നുപറഞ്ഞ ശേഷം അമൃതയും ഗോപി സുന്ദറും ചേര്‍ന്ന് കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയിരിക്കുന്നു.
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി തിയറ്ററില്‍ ആയിരുന്നു ഗോപി സുന്ദറിന്റെ ലൈവ് ഷോ. ഈ ഷോയില്‍ അമൃത സുരേഷും പാടാന്‍ എത്തിയിരുന്നു. അമൃതയും ഗോപി സുന്ദറും ഒന്നിച്ചുള്ള പ്രകടനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സിലെ 'മാംഗല്യം തന്തുനാനേന' എന്ന പാട്ട് ഇരുവരും ഒന്നിച്ച് ആലപിക്കുന്നത് പ്രേക്ഷകരെ ഇളക്കി മറിക്കുന്നുണ്ട്. ഇരുവരും വേദിയില്‍ തിമിര്‍ത്താടുകയാണ്. പാട്ടിന്റെ അവസാനത്തില്‍ അമൃതയ്ക്ക് ഗോപി സുന്ദര്‍ ഒരു റോസാപ്പൂ നല്‍കുന്നതും കാണാം.