1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vinu Mohan and Vidya R Kumar have officially divorced

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം: നടൻ വിനു മോഹനും വിദ്യയും വിവാഹമോചിതരായി

vinu Mohan, vidya R Kumar, Divorce, Celebrity News
മലയാള സിനിമയിലെ പ്രിയദമ്പതികളായ നടന്‍ വിനു മോഹനും നടി വിദ്യയും തമ്മില്‍ വേര്‍പിരിഞ്ഞു. ഏറെക്കാലമായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഇരുവര്‍ക്കുമിടയിലെ ദാമ്പത്യം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇവര്‍ പിരിഞ്ഞാണ് ജീവിച്ചിരുന്നത്.
 
 2013ലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. നിരവധി സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് വിദ്യ. സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവരുടെയും വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഇവര്‍ പങ്കുവെച്ചിരുന്നില്ല. ഇത് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. 
 
നിവേദ്യം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിനു മോഹന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകനും നടന്‍ അനു മോഹന്റെ സഹോദരനുമാണ്. നിരവധി ജനപ്രിയ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് വിദ്യ. 2007ല്‍ റിലീസ് ചെയ്ത തമിഴ് സിനിമയായ ദണ്ഡായുതപാണിയില്‍ നായികയായാണ് വിദ്യ സിനിമയിലെത്തിയത്. മലയാളത്തില്‍ നീലാംബരി, ചെറിയ കള്ളനും വലിയ പോലീസും, മഹാരാജ ടാക്കീസ് എന്നിവയുള്‍പ്പടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മാർക്കോയുടെ വിജയത്തിന് ശേഷം സിനിമകളില്ല, സംവിധായകനായി ഉണ്ണി മുകുന്ദനെത്തുന്നു, നിർമിക്കുന്നത് പനോരമ സ്റ്റുഡിയോസ്