അനുബന്ധ വാര്‍ത്തകള്‍
- വിനീത് ശ്രീനിവാസന് രണ്ട് നായികമാര്‍,'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' വരുന്നു !
- പ്രണവ് മോഹന്‍ലാലിന്റെ കാമുകിയായി അഭിനയിച്ച നടി, ഈ കുട്ടി താരത്തെ മനസ്സിലായോ ?
- ഒ.ടി.ടിയില്‍ എത്തിയാല്‍ 'ഹൃദയം' തിയേറ്ററുകളില്‍ ഉണ്ടാകില്ലേ ?
- 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' മനോഹരമായ കുടുംബചിത്രം:എം മുകുന്ദന്‍
- 50 കോടിയും കടന്ന് പ്രണവിന്റെ 'ഹൃദയം', നാലാം വാരത്തിലും പ്രദര്‍ശനം തുടരുന്നു
2 വര്‍ഷത്തിനുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി വിനീത് ശ്രീനിവാസന്‍, 'ഹൃദയം' റിലീസ് ആകുന്നതുവരെ മറ്റൊരു സിനിമയും ചെയ്യാതെ നടന്‍
ഹൃദയം സിനിമ പൂര്‍ത്തിയാകുന്നതുവരെ രണ്ടുവര്‍ഷത്തേക്ക് മറ്റൊരു സിനിമയും വിനീത് ശ്രീനിവാസന്‍ ചെയ്തില്ല.വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും രണ്ട് വര്‍ഷത്തോളം സിനിമയ്ക്ക് പിറകെയായിരുന്നുവെന്നും ഇത്രയും കാലം തന്നോടൊപ്പം രണ്ടാളും നിന്നുവെന്നും ഹൃദയം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.
ഒടുവില്‍ ഹൃദയം തിയേറ്ററുകളിലും ഒ.ടി.ടിയിലും എത്തിയതിന് പിന്നാലെ വിനീത് ശ്രീനിവാസന്‍ വീണ്ടും അഭിനയത്തിന് ലോകത്തേക്ക് തിരിച്ചെത്തി. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ' എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു.
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.