അനുബന്ധ വാര്‍ത്തകള്‍
- പ്രണവ് മോഹന്‍ലാലിന്റെ കാമുകിയായി അഭിനയിച്ച നടി, ഈ കുട്ടി താരത്തെ മനസ്സിലായോ ?
- ഒ.ടി.ടിയില്‍ എത്തിയാല്‍ 'ഹൃദയം' തിയേറ്ററുകളില്‍ ഉണ്ടാകില്ലേ ?
- 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' മനോഹരമായ കുടുംബചിത്രം:എം മുകുന്ദന്‍
- 50 കോടിയും കടന്ന് പ്രണവിന്റെ 'ഹൃദയം', നാലാം വാരത്തിലും പ്രദര്‍ശനം തുടരുന്നു
- ബെന്‍സിന്റെ അത്യാഡംബര എസ്.യു.വി. സ്വന്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമൂട്; വില കേട്ട് ഞെട്ടി ആരാധകര്‍
വിനീത് ശ്രീനിവാസന് രണ്ട് നായികമാര്‍,'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' വരുന്നു !
വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്'. വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ രണ്ട് നായികമാര്‍.അര്‍ഷാ ബൈജു, റിയ സൈറ എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത് എന്നാണ് വിവരം.
പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു.22 ഫീമെയില്‍ കോട്ടയം ചിത്രത്തിലൂടെ എത്തിയ താരമാണ് റിയ സൈറ.
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സെന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.
വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.