ഒ.ടി.ടിയില്‍ എത്തിയാല്‍ 'ഹൃദയം' തിയേറ്ററുകളില്‍ ഉണ്ടാകില്ലേ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (10:21 IST)

ഹൃദയം ഒ.ടി.ടിയില്‍ എത്തുന്ന വിവരം ഈയടുത്താണ് നിര്‍മാതാക്കള്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പതിനെട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രണവ് ചിത്രം പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ സിനിമ ഇനിയും തിയേറ്ററുകളില്‍ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

എന്നാല്‍ ഹൃദയം തിയേറ്ററുകളിലും പ്രദര്‍ശനം തുടരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഹൃദയം 50 കോടി കളക്ഷന്‍ പിന്നിട്ടുവെന്നാണ് വിവരം. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :