വിജയ്- സംഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം, 250 കോടി നൽകാൻ വിജയ് തയ്യാറായതായി റിപ്പോർട്ട്

വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്

vijay- Sangeetha
രേണുക വേണു| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (11:45 IST)
തമിഴ് സൂപ്പര്‍ താരം വിജയില്‍ നിന്നും ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട വാര്‍ത്ത തമിഴകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. തമിഴ്നാട് തിരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് 27 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കാനായി സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിജയ് ശ്രമിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2021ന്റെ ആദ്യ മാസങ്ങളില്‍ തന്നെ വിജയ്- സംഗീത ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നതായാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് ആഗ്രഹിച്ചതെങ്കിലും രാഷ്ട്രീയഭാവി തുടരുമെന്ന കാരണത്തിനാല്‍ വിജയ് ആദ്യം ഇതിന് തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സംഗീത കോടതിയെ സമീപിച്ചത്.

നിലവില്‍ സംഗീതയ്ക്കും മക്കളായ ജയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി വിവിധ തമിഴ് മാധ്യമങ്ങള്‍ പറയുന്നു. കോടതിയിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കുന്നതിനായി വിജയ് ഇതിനോടകം സംഗീതയുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തുക എപ്രകാരം വീതിച്ചുനല്‍കും എന്നതിലടക്കം അന്തിമ തീരുമാനം വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :