Mallu Family : ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചു, ഡിവോഴ്സായെന്ന് മല്ലു ഫാമിലി, ഞെട്ടലിൽ ആരാധകർ

പരസ്പര ബഹുമാനത്തോടെയും ആലോചിച്ചെടുത്തതുമായ തീരുമാനമാണിതെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം കുറിപ്പുകളില്‍ വ്യക്തമാക്കി.

Mallu Family, Sujin Krishna, Nida satheesan, Divorce, Vloger couple
രേണുക വേണു| Last Modified വ്യാഴം, 12 ഫെബ്രുവരി 2026 (11:28 IST)
സോഷ്യല്‍ മീഡിയയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 'മല്ലു ഫാമിലി' യൂട്യൂബ് ചാനല്‍ ദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും (പൊന്നൂസ്) വിവാഹമോചിതരായി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരാധകര്‍ക്കിടയില്‍ നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വേര്‍പിരിയല്‍ വിവരം ഔദ്യോഗികമായി പങ്കുവെച്ചത്.

പരസ്പര ബഹുമാനത്തോടെയും ആലോചിച്ചെടുത്തതുമായ തീരുമാനമാണിതെന്ന് ഇരുവരും ഇന്‍സ്റ്റഗ്രാം കുറിപ്പുകളില്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച ഇവരുടെ ജീവിതം വലിയൊരു വിഭാഗം സൈബര്‍ ലോകം നെഞ്ചിലേറ്റിയിരുന്നു. അതിനാല്‍ തന്നെ അപ്രതീക്ഷിതമായ ഈ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

'ആ അധ്യായം അവസാനിക്കുന്നു' - നിദ സതീശന്‍

'കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഏറെ കണ്ണുനീരിനും ആലോചനകള്‍ക്കും ഒടുവില്‍ നിയമപരമായ വിവാഹമോചനത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു,' നിദ തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ഈ തീരുമാനം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും തങ്ങളുടെ ജീവിതത്തില്‍ സമാധാനം കണ്ടെത്താന്‍ വേണ്ടിയാണെന്നും നിദ കൂട്ടിച്ചേര്‍ത്തു. സുജിനൊപ്പമുള്ള നല്ല നിമിഷങ്ങളെ സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെങ്കിലും ഇനി
ഒരുമിച്ചുള്ള യാത്ര സാധ്യമല്ലെന്നും നിദ കുറിച്ചു.


വിഷയം ചര്‍ച്ചയാക്കരുത് ഒരുമിച്ചെടുത്ത തീരുമാനം - സുജിന്‍ കൃഷ്ണ

ജീവിതത്തിലെ വളരെ സ്വകാര്യവും വൈകാരികവുമായ ഒരു സമയമാണിതെന്ന് സുജിന്‍ പ്രതികരിച്ചു. 'കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഈ കാലയളവില്‍ ഞങ്ങളുടെ സ്വകാര്യത മാനിക്കണം. ഈ വിഷയത്തെക്കുറിച്ച് ഇനി കൂടുതല്‍ ചര്‍ച്ചകളോ വീഡിയോകളോ ഉണ്ടാവില്ല,' സുജിന്‍ വ്യക്തമാക്കി. നെഗറ്റീവ് കമന്റുകളുമായോ ട്രോളുകളുമായോ ആരും വരരുതെന്നും സുജിന്‍ അഭ്യര്‍ത്ഥിച്ചു.

സാധാരണക്കാരായ ഒരു കുടുംബത്തിന്റെ കൊച്ചു സന്തോഷങ്ങളും പ്രണയവുമെല്ലാം ലളിതമായി അവതരിപ്പിച്ചതിലൂടെയാണ് മല്ലു ഫാമിലി ജനപ്രിയമായത്. ഒരു ഓട്ടോ ഡ്രൈവറായിരുന്ന കാലം മുതല്‍ സുജിനൊപ്പമുള്ള നിദയുടെ യാത്രയും അവരുടെ ജീവിതത്തിലെ മാറ്റവുമെല്ലാം പ്രേക്ഷകര്‍ക്ക് കണ്മുന്നില്‍ കണ്ടതാണ്.എന്നാല്‍ കുറച്ചുകാലമായി ചാനലില്‍ ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ വരാത്തത് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു.

തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേര്‍പിരിയലിനെക്കുറിച്ച് ഇനി കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനില്ലെന്നും അറിയിച്ചുകൊണ്ടാണ് സുജിനും നിദയും പോസ്റ്റുകള്‍ അവസാനിപ്പിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :