അനുബന്ധ വാര്‍ത്തകള്‍
- "എക്കോയിലെ മ്ലാത്തി ചേടത്തിയുടെ അഭിനയം സൂപ്പർ"; ധനുഷ് പറഞ്ഞതിനെ കുറിച്ച് സംവിധായകന്
- ധർമ്മടത്ത് പിണറായി തന്നെ, എം.വി.ഗോവിന്ദനും എ.വിജയരാഘവനും മത്സരിക്കില്ല
- "ആ നടി നീങ്ക താനേ..."; വിവാഹമോചന ഹരജിക്ക് പിന്നാലെ തൃഷയ്ക്കെതിരെ കടുത്ത സൈബറാക്രമണം
- 'നടിയുമായുള്ള ബന്ധം', വിലക്കിയിട്ടും തുടർന്നു, ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മക്കൾക്കും അപമാനമുണ്ടാക്കി, വിജയ്ക്കെതിരെ സംഗീത
- വിജയ്ക്ക് മുൻനിര നടിയുമായി വഴിവിട്ട ബന്ധം, വിവാഹമോചന ഹർജി നൽകി ഭാര്യ സംഗീത
'ഭയം വേണ്ട, നല്ലതേ വരൂ, വിജയം സുനിശ്ചിതം'; വിജയ്യുടെ കുറിപ്പ് വൈറൽ
വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് വിജയ് ആശംസയുമായി എത്തിയിരിക്കുന്നത്.
vijay
"തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാര്ക്ക് ആശംസകള്‍. നാളത്തെ സമ്പല്സമൃദ്ധമായ സമൂഹം സൃഷ്ടിക്കാന്‍ പോകുന്ന നിങ്ങള്‍ ഓരോരുത്തരും ഭയമില്ലാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടണം. നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലെ മികവിന് മുന്‍കൂറായുള്ള എല്ലാ ആശംസകളും നേരുന്നു. നല്ലതേ വരൂ, വിജയം നിശ്ചയം"- വിജയ് കുറിച്ചു.
അതേസമയം വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വിജയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 20നാണ് ഹാജരാകേണ്ടത്. ചൊവ്വാഴ്ചയാണ് സംഗീത ചെങ്കൽപേട്ട് കുടുംബ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും 2021ല്‍ ഇത് വിലക്കിയിട്ടും അത് തുടര്‍ന്നെന്നുമാണ് വിവാഹമോചന ഹരജിയില്‍ സംഗീത പറയുന്നത്. ഇതോടെ മാനസികമായി തകര്‍ന്നു, 5 വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്ത് നിന്നെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നത് തനിക്കും മക്കള്‍ക്കും അപമാനമുണ്ടാക്കിയെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നുമാണ് സംഗീതയുടെ ആവശ്യം. അതേസമയം സംഭവത്തില്‍ വിജയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.தமிழ்நாடு மற்றும் புதுச்சேரியில் 12ஆம் வகுப்புப் பொதுத் தேர்வு எழுதும் என் அன்புத் தம்பிகளுக்கும் தங்கைகளுக்கும் வாழ்த்துகள்.
— TVK Vijay (@TVKVijayHQ) March 2, 2026
நாளைய வளமான சமுதாயத்தை உருவாக்க உள்ள நீங்கள் அனைவரும் இந்தத் தேர்வினைப் பதற்றமின்றி, அச்சமின்றி, துணிவுடன் எதிர்கொள்ளுங்கள். உயர்கல்வியில் சிறந்து…