ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിച്ച് താഴ്കിഴവി; പ്രദർശനം തുടരുന്നു.

ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്

Thazhkizhavi, Box Office Collection, Entertainment News, Radhika Sarathkumar, Sivakarthikeyan, താഴ്‌ക്കിഴവി, ബോക്‌സ് ഓഫീസ് കളക്ഷൻ, എൻ്റർടൈൻമെൻ്റ് ന്യൂസ്, രാധിക ശരത്കുമാർ, ശിവകാർത്തികേയൻ,
രേണുക വേണു| Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (11:02 IST)
Thazhkizhavi
തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച മുഴുവൻ തായ്കിഴവി എന്ന ചിത്രത്തെ കുറിച്ചാണ്. സൂപ്പർതാരം നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.

ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ 20.78 ചിത്രം സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോർട്ടിൽ പറയുന്ന പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 15.57 കോടി രൂപയും വിദേശത്ത് നിന്ന് 5.28 കോടിയുമാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കളക്ഷനിൽ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവാസ് കെ. പ്രസന്നയുടെ സംഗീതവും ചിത്രത്തിന് വലിയ കരുത്തേകുന്നുണ്ട്. ‘തായ് കിഴവി’യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്. ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി 27 വെള്ളിയാഴ്ചയായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :