രേണുക വേണു|
Last Modified ശനി, 28 ഫെബ്രുവരി 2026 (13:20 IST)
നടൻ വിജയുടെ ഭാര്യ വിവാഹമോചന ഹരജി നൽകിയതിനു പിന്നാലെ നടി തൃഷക്കെതിരെ കടുത്ത സൈബറാക്രമണം.
'അപ്പൊ പുറയലേ, ഇപ്പൊ പുരിയിത്, 'ഒരു കുടുംബത്തെ നശിപ്പിച്ചവൾ'
'ആ നടി നീങ്കെ താനേ,
'അപ്പൊ ഇത് ലവ് താനേ', 'രാഷ്ട്രീയത്തിന്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു', 'വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ'
തുടങ്ങിയ കമെന്റുകളുമായി നിരവധിപേരാണ് എത്തുന്നത്. 'ജസ്റ്റിസ് ഫോർ സംഗീത' എന്ന ഹാഷ്ടാഗുമായി മറ്റു ചിലരും എത്തിയിട്ടുണ്ട്. വിജയുമായി ഒന്നിച്ചുള്ള തൃഷയുടെ പോസ്റ്റുകൾക്ക് താഴെയാണ് ആളുകള്‍ കടുത്ത ഭാഷയിൽ വിമർശന കമെന്റുകളുമായി എത്തിയിരിക്കുന്നത്.
വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും 2021ല്‍ ഇത് വിലക്കിയിട്ടും അത് തുടര്‍ന്നെന്നുമാണ് വിവാഹമോചന ഹരജിയില്‍
സംഗീത പറയുന്നത്.
ഇതോടെ മാനസികമായി തകര്‍ന്നു, 5 വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്ത് നിന്നെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നത് തനിക്കും മക്കള്‍ക്കും അപമാനമുണ്ടാക്കിയെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നുമാണ് സംഗീതയുടെ ആവശ്യം.
കേസില്‍ വിജയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 20നാണ് ഹാജരാകേണ്ടത്. ചൊവ്വാഴ്ചയാണ് സംഗീത കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതേസമയം സംഭവത്തില്‍ വിജയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.