അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ 200 സ്ക്രീനുകളില്‍ വലിമൈ,അതിരാവിലെ സ്പെഷ്യല്‍ ഷോകള്‍
- കേരളത്തിലെ റിസര്‍വേഷന്‍ ഇന്നുമുതല്‍, തിയേറ്ററുകള്‍ നിറയ്ക്കാന്‍ 'വലിമൈ'
- ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി 'വലിമൈ' നായികയും, ടീസര്‍
- ആളാകെ മാറി, കിടിലന്‍ ലുക്കില്‍ അജിത്ത്
- റിലീസിന് മുമ്പേ 300 കോടി,തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും റിലീസിനൊരുങ്ങി 'വലിമൈ'
അജിത്തിന്റെ കയ്യിനും കാലിനും പരിക്കുപറ്റി, വീണ്ടും അതേ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്ത് നടന്‍
അജിത്തിന്റെ സ്വപ്ന സിനിമയാണ് വലിമൈ എന്ന് നടന്‍ ധ്രുവന്‍ പറയുന്നു. താന്‍ ഓഡിഷന്‍ വഴിയാണ് ചിത്രത്തില്‍ എത്തിയതെന്നും കോവിഡ് സമയമായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ഓഡിഷന്‍ എന്നും നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
സിനിമ ചിത്രീകരണത്തില്‍ ഇത്രയും സമയമെടുത്തതിനുള്ള കാരണവും നടന്‍ വെളിപ്പെടുത്തി. ആക്‌സിഡന്റ് പറ്റി അജിത്തിന്റെ കയ്യിനും കാലിനും പരിക്ക് പരിക്ക് പറ്റിയിരുന്നു. പിന്നെ റസ്റ്റ് എടുത്താണ് അദ്ദേഹം വീണ്ടും ചിത്രീകരണത്തിന് എത്തിയത്. താന്‍ കണ്ടിടത്തോളം ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അജിത് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്നും ധ്രുവന്‍ പറയുന്നു