റിലീസിന് മുമ്പേ 300 കോടി,തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും റിലീസിനൊരുങ്ങി 'വലിമൈ'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (11:46 IST)

നേരത്തെ റിലീസ് മാറ്റിവെച്ച അജിത്ത് കുമാര്‍ ചിത്രം 'വലിമൈ' പാന്‍ ഇന്ത്യന്‍ ലെവലിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. 24ന് സിനിമ തിയറ്ററുകളിലേക്ക് എത്തും. സിനിമയ്ക്ക് റിലീസിന് മുമ്പ് തന്നെ വമ്പന്‍ നേട്ടം കൈവരിക്കാനായി.

പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :