കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (17:07 IST)
അജിത്തിന്റെ 'വലിമൈ' ഫെബ്രുവരി 24 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ ഇരുന്നൂറിലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് ഉണ്ടാകും.
അതിരാവിലെ തന്നെ സ്‌പെഷ്യല്‍ ഷോകള്‍ ഏതാനും തിയേറ്ററുകളില്‍ ഉണ്ടാകും.
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.