മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു, സംവിധായകനാവുന്നത് മഹേഷ് നാരായണൻ, പ്രധാന ലൊക്കേഷനാവുക ശ്രീലങ്കയെന്ന് സൂചന

Mammootty,Mohanlal
Mammootty,Mohanlal
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (17:38 IST)
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയെ ആവേശത്തോടെയാണ് മലയാളി സിനിമാപ്രേക്ഷകര്‍ സ്വീകരിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. നരംസിഹം എന്ന സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഇരുതാരങ്ങളും ഒന്നിക്കുന്നത്.


പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം മമ്മൂട്ടി കമ്പനി കൂടി നിര്‍മാണത്തില്‍ പങ്കാളിയാകും. മഹേഷ് നാരായണനാകും സിനിമ സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രധാനഭാഗങ്ങള്‍ ശ്രീലങ്കയിലാകും ചിത്രീകരണം നടക്കുക. ഇതിനായി മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും സിനിമ നിര്‍മാതാവ് സിവി സാരഥിയും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.


30 ദിവസം ശ്രീലങ്കയിലാകും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. നേരത്തെ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മഹേഷ് നാരായണന്‍ ചിത്രം ഉണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍,സുരേഷ് ഗോപി എന്നിവര്‍ സിനിമയിലുണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ സിനിമയുടെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പിന്നീട് പുറത്തുവന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :