1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. VA Sreekumar about Innocent

ആദ്യ പരസ്യചിത്രം ഇന്നസെന്റിലൂടെ,ഒടിയനില്‍ മാഷായി, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍

വി എ ശ്രീകുമാര്‍
ആദ്യമായി പരസ്യചിത്രം ചിത്രീകരിച്ചത് ഇന്നസെന്റിലൂടെയാണെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍.ഇന്നസെന്റിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സീരിയസായ ആ വാക്കുകളാണ് കൂടുതലും ഓര്‍മ്മയിലുള്ളത്. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം ഉള്ളിലേക്ക് തന്ന വാചകങ്ങള്‍. സംവിധായകന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ ആണ്
 
വി എ ശ്രീകുമാറിന്റെ വാക്കുകളിലേക്ക്
 
ആദ്യം ഒരു പരസ്യ ചിത്രം ചിത്രീകരിക്കുന്നത് ഇന്നസെന്റിലൂടെയാണ്. എനിക്ക് ഗുരുസ്ഥാനത്താണ്. എന്തുകൊണ്ട് നീണ്ടകാലം അമ്മയുടെ പ്രസിഡന്റായി അദ്ദേഹം നയിച്ചു എന്നതിന്, അദ്ദേഹം നായകനായിരുന്നു എന്നതാണ് ഉത്തരം. തീരുമാനങ്ങള്‍ എടുക്കുന്നത് അത്രമേല്‍ ആഴത്തില്‍ നിന്നാണ് എന്നതാണ്. ഇന്നസെന്റിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍, സീരിയസായ ആ വാക്കുകളാണ് കൂടുതലും ഓര്‍മ്മയിലുള്ളത്. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം ഉള്ളിലേക്ക് തന്ന വാചകങ്ങള്‍. കൈ പിടിക്കുന്നതായിരുന്നു അതെല്ലാം. 
 
ഒടിയനില്‍ മാഷായി അദ്ദേഹം നല്‍കിയ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമായിരുന്നു. 
 
അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടമാണ് വ്യക്തിപരമായി. അദ്ദേഹം പറഞ്ഞത്, ഉള്ളില്‍ ഒരു ദീപമായി എന്നും ഉണ്ടാകും. 
 
പ്രണാമം സര്‍...
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ആര്‍സി 15' ടൈറ്റില്‍ പ്രഖ്യാപിച്ചു, ആ രാം ചരണിന്റെ 'ഗെയിം ചേഞ്ചര്‍' വരുന്നു