1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'നിന്നെക്കൊണ്ട് പറ്റൂല്ല പറയുന്നവരോട് നീ കാണിച്ചു കൊടുക്കണം';സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ 'കായ്‌പ്പോള', ട്രെയിലര്‍ കാണാം

Kaipola Trailer | 'നിന്നെക്കൊണ്ട് പറ്റൂല്ല പറയുന്നവരോട് നീ കാണിച്ചു കൊടുക്കണം';സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ 'കായ്‌പ്പോള', ട്രെയിലര്‍ കാണാം

ഇന്ദ്രന്‍സ്
ഇന്ദ്രന്‍സിന്റെ ഒരു ചിത്രം കൂടി വരുന്നു.കായ്‌പോള എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ.ജി ഷൈജുവാണ്. ഏപ്രില്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.
വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന സിനിമ കൂടിയാണിത്. വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ചിത്രം നിര്‍മ്മിക്കുന്നു.ഉതുപ്പേട്ടന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമ.
 
ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനും വേഷമിടുന്നു.
 
ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഡോക്ടർ വേഷങ്ങളിൽ നിന്നും മാറ്റം,ആദ്യത്തെ വക്കീൽ വേഷം,പുരുഷ പ്രേതം ഒന്നാന്തരമാണ്,മാലാ പാർവതിയുടെ കുറിപ്പ്