ഇന്നസെന്റ് കമ്മ്യൂണിസ്റ്റ്കാരുടെ സ്ഥാനാര്‍ഥി,കോണ്‍ഗ്രസ്സ്‌കാരനായ സലിംകുമാറിന് പ്രചാരണത്തിന് വരാന്‍ പറ്റാത്ത അവസ്ഥ, പിന്നെ വീട്ടില്‍ നടന്നതിനെ കുറിച്ച് മകന്‍ ചന്തു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (11:32 IST)
2014ലോകസഭ ഇലക്ഷന്‍ സമയത്ത് സലിം കുമാറിന് ഒരു ഫോണ്‍കോള്‍ വന്നു. ഫോണ്‍ എടുത്തതും അച്ഛന്‍ ചിരിക്കുന്നത് കണ്ടപ്പോഴേ മകനായ ചന്തു സലിംകുമാറിന് മനസ്സിലായി അത് ഇന്നസെന്റ് അങ്കിള്‍ ആണെന്ന്.കോണ്‍ഗ്രസ്സ്‌കാരനായ സലിംകുമാര്‍ കമ്മ്യൂണിസ്റ്റ്കാരുടെ MP സ്ഥാനാര്‍ഥിയായ ഇന്നസെന്റിനോട് പ്രചാരണത്തിന് വരാന്‍ പറ്റാത്ത കാര്യം ഓര്‍ക്കുകയാണ് ചന്തു സലിംകുമാര്‍.

ചന്തു സലിം കുമാറിന്റെ വാക്കുകളിലേക്ക്

2014 ലോകസഭ ഇലക്ഷന്‍ സമയത്ത് അച്ഛനൊരു ഫോണ്‍ കാള്‍ വന്നു, തൊട്ടടുത്ത് ഇരുന്നിരുന്ന എനിക്ക് അതാരുടെ ഫോണ്‍ കാള്‍ ആണെന്ന് മനസ്സിലാക്കാന്‍ ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. ഫോണ്‍ എടുത്തയുടന്‍ ഉയര്‍ന്ന ചിരി മാത്രം മതിയായിരുന്നു അത് ഇന്നസെന്റ് അങ്കിളിന്റെ ഫോണ്‍ കാള്‍ ആണെന്ന് മനസ്സിലാക്കാന്‍....ഇലക്ഷന്റെ വിശേഷങ്ങളായിരുന്നു സംസാരവിഷയം.... അച്ഛന്‍ ഒരു കോണ്‍ഗ്രസ്സ്‌കാരനും, മറുതലയ്ക്കല്‍ സംസാരിക്കുന്ന ആള്‍ കമ്മ്യൂണിസ്റ്റ്കാരുടെ MP സ്ഥാനാര്‍ഥിയും... പ്രചാരണത്തിന് വരാന്‍ പറ്റാത്ത കാര്യം പറഞ്ഞപ്പോള്‍, അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം ഉയര്‍ന്നു വന്നു... 'നിങ്ങള്‍ കോണ്‍ഗ്രസ്സ്‌കാരന്‍ ആയതുകൊണ്ട് പ്രചാരണത്തിന് പോവില്ലായിരിക്കാം... ഞാന്‍ പിള്ളേരേം എടുത്തോണ്ട് എന്തായാലും അവിടെ പ്രചാരണത്തിന് പോകും '... എന്റെ അമ്മയ്ക്ക് അതായിരുന്നു ഇന്നസെന്റ്.

അച്ഛനെ ഒരുപാട് സഹപ്രവര്‍ത്തകര്‍ വിളിക്കാറുണ്ട് വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ട്... പക്ഷേ ആ കോളുകള്‍ എല്ലാം അച്ഛന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു അവിടെ തീരും... അവിടെ നിന്നും സുനിതയിലേക്കും, ആരോമലിലേക്കും അവരുടെ വിശേഷങ്ങളിലേക്കും പോകണം എങ്കില്‍ അത് ഇന്നസെന്റ് അങ്കിളിന്റെ കാള്‍ ആയിരിക്കും...

ഏത് ദുഖവും ചിരിയാക്കി മാറ്റുന്ന മനുഷ്യന്‍, അയാളുടെ വിയോഗത്തില്‍ നമുക്ക് ചിരിക്കാന്‍ കഴിയില്ല... പക്ഷേ അയാള്‍ ചിരിക്കുന്നുണ്ടാകും , എവിടെയോ ഇരുന്നുകൊണ്ട് അയാള്‍ ഇപ്പോള്‍ പലരെയും ചിരിപ്പിക്കുന്നുണ്ടാകും .





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :