അനുബന്ധ വാര്‍ത്തകള്‍
- Uorfi Javed hot Photos: ചൂടന്‍ ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്
- 'കടുവ' കളക്ഷന്‍ റിപ്പോര്‍ട്ട്, കേരളത്തില്‍നിന്ന് നേടിയത് കോടികള്‍
- 'എലോണ്‍' വേറൊരു മൂഡിലെടുത്ത സിനിമ: ഷാജി കൈലാസ്
- പറ്റില്ലെന്ന് അവര്‍ പറഞ്ഞു, തോല്‍ക്കാത്ത മനസ്സുമായി മഞ്ജു പിള്ള, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- 'പത്ത് രൂപ വാങ്ങിയാല്‍ രണ്ട് രൂപയുടെ ആത്മാര്‍ഥതയെങ്കിലും കാണിക്കണം'; നടി നൂറിനെതിരെ നിര്‍മാതാവ്
Uorfi Javed: ബ്ലേഡില്‍ തീര്‍ത്ത സ്റ്റൈലിഷ് വസ്ത്രത്തില്‍ ഉര്‍ഫി; ദേഹത്ത് കൊണ്ടാല്‍ മുറിയില്ലേയെന്ന് ആരാധകര്‍
Urfi Javed Photos: വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ പതിവായി ഞെട്ടിക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇത്തവണ ബ്ലേഡില്‍ തീര്‍ത്ത സ്റ്റൈലിഷ് വസ്ത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്.
നൂറ് കണക്കിനു ബ്ലേഡുകള്‍ ചേര്‍ത്താണ് ഉര്‍ഫി തന്റെ പുതിയ വസ്ത്രം ഉണ്ടാക്കിയിരിക്കുന്നത്. ബ്ലേഡ് ദേഹത്ത് കൊണ്ടാല്‍ മുറിയില്ലേയെന്നാണ് ഉര്‍ഫിയോട് ആരാധകരുടെ ചോദ്യം.
അസാധാരണമായ ഫാഷന്‍ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരമായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും തിളങ്ങുന്ന താരത്തിന്റെ വസ്ത്ര ധാരണത്തിലെ പരീക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷ കണക്കിന് ആളുകളാണുള്ളത്.
അഭിനേത്രിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും അറിയപ്പെടുന്ന ഉര്‍ഫി ജാവേദ് കഴിഞ്ഞ വര്‍ഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാര്‍ത്ഥി കൂടിയാണ്.ഉത്തര്‍പ്രദേശുകാരിയായ ഉര്‍ഫി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ല്‍ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുല്‍ഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയില്‍. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ഉര്‍ഫി ജീവന്‍ നല്‍കി.സിറ്റി മോണ്ടോസറി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ഉര്‍ഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.