'എലോണ്‍' വേറൊരു മൂഡിലെടുത്ത സിനിമ: ഷാജി കൈലാസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ജൂലൈ 2022 (11:11 IST)
എലോണ്‍ തിയേറ്ററുകളില്‍ എത്തില്ലെന്ന സൂചന നല്‍കി സംവിധായകന്‍ ഷാജി കൈലാസ്. വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനൊപ്പം സംവിധായകന്‍ ഒന്നിക്കുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു.

രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.'എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാ?ഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.'-ഷാജി കൈലാസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :