Renuka Venu|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (18:14 IST)
Uorfi Javed hot Photos:സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഉര്‍ഫി ജാവേദ്. തന്റെ ചൂടന്‍ ചിത്രങ്ങള്‍ ഉര്‍ഫി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇത് സാരിയില്‍ അതീവ ഹോട്ടായുള്ള ചിത്രവും വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് താരം.
അഭിനേത്രിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും അറിയപ്പെടുന്ന ഉര്‍ഫി ജാവേദ് കഴിഞ്ഞ വര്‍ഷം നടന്ന ബിഗ് ബോസ് ഒടിടി ആദ്യ സീസണിലെ മത്സരാര്‍ത്ഥി കൂടിയാണ്.
ഉത്തര്‍പ്രദേശുകാരിയായ ഉര്‍ഫി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരമാകുന്നത്. 2016ല്‍ സംപ്രേഷണം ചെയ്ത ബേഡ് ഭയ്യാ കി ദുല്‍ഹനിയയാണ് ഈ 24കാരിയുടെ അരങ്ങേറ്റ സീരിയില്‍. പിന്നീട് വ്യത്യസ്ത ചാനലുകളിലായി പല സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തു.
സിറ്റി മോണ്ടോസറി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ഉര്‍ഫി ജാവേദ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് താരം.