അനുബന്ധ വാര്‍ത്തകള്‍
- ആദ്യദിനം തമിഴ്നാട്ടില്‍നിന്ന് 34.92 കോടി കളക്ഷന്‍, അണ്ണാത്തെ പ്രദര്‍ശനം തുടരുന്നു
- കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ഇനി തിയേറ്ററുകളിലേക്ക്, ചെമ്പന്‍ വിനോദിന്റെ തിരക്കഥ, പോസ്റ്റര്‍
- മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ ചിത്രം, നായിക ഗായത്രി സുരേഷ്, എസ്ക്കേപ്പ് പോസ്റ്റര്‍
- വിവാഹശേഷം സിനിമയില്‍ സജീവമാകാന്‍ കാജല്‍ അഗര്‍വാള്‍,'ഉമ' ഫസ്റ്റ് ലുക്ക്
- ബിഗ് ഡേയ്ക്കായി കാത്തിരിക്കുവെന്ന് സണ്ണി വെയ്ന്‍, 'കുറുപ്പ്' മോഷന്‍ പോസ്റ്റര്‍
മലയാളത്തില്‍ അധികം ശ്രമിക്കാത്ത സിനിമ,ഉടുമ്പ് ട്രെയിലര്‍ ഇന്നെത്തും
ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവരും.
ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലറില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.