ദുല്‍ഖറിന്റെ ബിഗ് ബജറ്റ് സിനിമ കണ്ട് മമ്മൂട്ടി; കുറുപ്പിന് മെഗാസ്റ്റാറിന്റെ റിവ്യു ഇങ്ങനെ

രേണുക വേണു| Last Modified ശനി, 6 നവം‌ബര്‍ 2021 (15:24 IST)

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന ലേബലിലാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'കുറുപ്പ്' തിയറ്ററുകളിലെത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ നിര്‍മാതാവ്. കുറുപ്പ് തിയറ്ററുകളിലെത്തും മുന്‍പ് തന്നെ തന്റെ വാപ്പച്ചി സിനിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയെന്ന് ദുല്‍ഖര്‍ പറയുന്നു. കുറുപ്പ് കണ്ട ശേഷം വാപ്പച്ചി മമ്മൂട്ടി രേഖപ്പെടുത്തിയ അഭിപ്രായം എന്താണെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ദുല്‍ഖറിനോട് ചോദിച്ചു. അതിനുള്ള മറുപടിയും ദുല്‍ഖര്‍ നല്‍കി.

പൊതുവെ തന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അഭിപ്രായങ്ങളൊന്നും പറയാറില്ലെങ്കിലും ഇക്കുറി അത് പറഞ്ഞെന്ന് ദുല്‍ഖര്‍ അറിയിച്ചു. 'ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയി എന്നാണ് വാപ്പച്ചി തന്നോട് പറഞ്ഞതെന്ന് ദുല്‍ഖര്‍ പങ്കുവച്ചു. സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :