കുഞ്ചാക്കോ ബോബന്റെ 'ഭീമന്റെ വഴി' ഇനി തിയേറ്ററുകളിലേക്ക്, ചെമ്പന്‍ വിനോദിന്റെ തിരക്കഥ, പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (08:54 IST)

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.'തമാശ' സംവിധായകന്‍ അഷറഫ് ഹംസ ഒരുക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്,ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 40 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഇപ്പോഴിതാ റിലീസിനൊരുങ്ങുന്നു. വൈകാതെ തന്നെ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ ചിത്രം എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

ചെമ്പന്‍ വിനോദ് വീണ്ടും തിരക്കഥയെഴുതിയ ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.'അങ്കമാലി ഡയറീസ്' ശേഷം ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ കൂടിയാണിത്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയനാണ് സംഗീതം ഒരുക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, ഒപിഎം സിനിമാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെംബോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :