1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Thunivu Pongal Dubai Sky Dive

ആകാശത്തും 'തുനിവ്' പോസ്റ്റര്‍,വന്‍ പ്രമോഷനുകളാണ് അജിത്തിന്റെ സിനിമയ്ക്കായി

Ajith
അജിത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 'തുനിവ്' റിലീസിനായി. മലയാളത്തിന്റെ പ്രിയ താരം മഞ്ജുവാര്യരും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ ജനുവരി 11ന് പ്രദര്‍ശനത്തിന് എത്തും.
സംവിധായകന്‍ എച്ച് വിനോദും അജിത്തും തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നിക്കുന്ന സിനിമയുടെ റിലീസിന് ഇനി അഞ്ച് നാളുകള്‍ കൂടി. വന്‍ പ്രമോഷനുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്. സിനിമയുടെ പ്രചാരണാര്‍ത്ഥം 
സ്‌കൈഡൈവിംഗ് നടത്തി ആകാശത്ത് പോസ്റ്റര്‍ പാറിക്കുന്നതിന്റ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തു വിട്ടിരിക്കുന്നത്. ദുബായില്‍ നിന്നും പകര്‍ത്തിയ വീഡിയോയാണിത്.
 
 തുനിവ് ഓടിടി റിലീസ് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ്. തിയേറ്ററുകളിലെ പ്രദര്‍ശനം അവസാനിച്ച ശേഷം മാത്രമേ ഓടിടി റിലീസ്.ബോണി കപൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കലാഭവന്‍ മണിയും ശരത് കുമാറും, തമിഴ് സിനിമയല്ല ! ചിത്രം ഏതെന്ന് പിടികിട്ടിയോ ?