അജിത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, തൃഷയുടെ വെളിപ്പെടുത്തല്‍ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ജനുവരി 2023 (09:01 IST)
സിനിമാതാരങ്ങളുടെ കുഞ്ഞ് വിശേഷങ്ങള്‍ പോലും അറിയുവാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു. തല അജിത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അജിത്തിന്റെ നമ്പര്‍ ഏത് പേരിലാണ് സേവ് ചെയ്തിരിക്കുന്നത് എന്ന് നടി തൃഷയോട് ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

അദ്ദേഹം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്ന മറുപടിയാണ് തൃഷ നല്‍കിയത്. ആളുകളുമായി ആശയവിനിമയം നടത്തുന്നതിനായി അദ്ദേഹത്തിന്റെ കൂടെ എപ്പോഴും ഒരു സഹായി ഉണ്ടാകും. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ അദ്ദേഹത്തിന് ആവശ്യമില്ല എന്നാണ് മറ്റൊരു വൃത്തത്തിന്റെ വെളിപ്പെടുത്തല്‍.

അജിത്ത് ഓരോ സിനിമകള്‍ക്കും പ്രത്യേകമായി സിംകാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ആ സിം കാര്‍ഡ് മാറ്റുന്നതാണ് നടന്റെ പതിവ്.

നടന്റെ വക്താവായ സുരേഷ് ചന്ദ്ര വഴിയാണ് സിനിമകളുടെ അപ്‌ഡേറ്റുകള്‍ കൈമാറുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :