മഞ്ജുവാര്യര്‍ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങുമോ ?തുനിവ് റിലീസിന് അഞ്ച് നാളുകള്‍ കൂടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ജനുവരി 2023 (11:12 IST)
തുനിവ് റിലീസിനായി കാത്തിരിക്കുകയാണ് അജിത്തിന്റെ ആരാധകര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ തമിഴില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. ഇനി റിലീസിന് അഞ്ച് നാളുകള്‍ കൂടി.
തുനിവ് ജനുവരി 11 ന് പ്രദര്‍ശനത്തിന് എത്തും.
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വീര, അജയ്, ജോണ്‍ കൊക്കന്‍, പ്രേം, ബക്‌സ്, സമുദ്രക്കനി, മഹാനദി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


ഡിസംബര്‍ 31 ന് പുതുവര്‍ഷത്തിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഒരു ബാങ്കും അവിടെ എത്തുന്ന കവര്‍ച്ച സംഘത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത് എന്ന് ട്രെയിലര്‍ സൂചന നല്‍കിയിരുന്നു.


സംവിധായകന്‍ എച്ച് വിനോദിനൊപ്പം അജിത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് തുനിവ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :