ഒരേ സ്‌ക്രീന്‍ കൗണ്ട്,8 വര്‍ഷത്തിന് ശേഷം വിജയ്യും അജിത്തും നേര്‍ക്കുനേര്‍, ഇനി ആഘോഷകാലം !

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 5 ജനുവരി 2023 (10:22 IST)
ദളപതി വിജയുടെ വാരിസും അജിത് കുമാറിന്റെ തുനിവും ഒരേ ദിവസം തിയേറ്ററുകളില്‍ എത്തും.ജനുവരി 12ന് സിനിമകള്‍ തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍, വിതരണക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം, രണ്ട് ചിത്രങ്ങളുടെയും പുതിയ റിലീസ് തിയതിയായി ജനുവരി 11ന് പ്രഖ്യാപിക്കുകയായിരുന്നു.

തുനിവിന്റെ നിര്‍മ്മാതാവ് ബോണി കപൂറാണ് റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ചത്.ദില്‍ രാജുവും വാരിസ് റിലീസ് പ്രഖ്യാപിച്ചതോടെ ബോക്‌സ് ഓഫീസിലെ ഏറ്റുമുട്ടല്‍ ഉറപ്പായി .രണ്ട് വലിയ ചിത്രങ്ങളായതിനാല്‍ രണ്ട് സിനിമകള്‍ക്കും ഒരേപോലെ സ്‌ക്രീന്‍ കൗണ്ട് ലഭിക്കും എന്നാണ് വിവരം.
8 വര്‍ഷത്തിന് ശേഷം വിജയ്യും അജിത്തും യഥാക്രമം 'വാരിസ്', 'തുനിവ്' എന്നീ ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു. ഈ ഉത്സവകാലം കോളിവുഡിലെ ഇരു താരങ്ങളുടെയും ആരാധകര്‍ക്ക് ആഘോഷമായിരിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :