റിലീസ് തീയതിയും ട്രെയിലറും ആദ്യം എത്തിച്ചത് 'തുനിവ്', മഞ്ജുവിന്റെ പ്രകടനം ബിഗ് സ്‌ക്രീനില്‍ കാണാനായി ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ജനുവരി 2023 (10:19 IST)
തുനിവ് റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. അജിത്ത് കുമാറും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തുനിവ് ജനുവരി 11 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

റിലീസ് തീയതിയും ട്രെയിലറും ആദ്യം എത്തിച്ചത് തുനിവ് ടീമാണ്.
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വീര, അജയ്, ജോണ്‍ കൊക്കന്‍, പ്രേം, ബക്‌സ്, സമുദ്രക്കനി, മഹാനദി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


ഡിസംബര്‍ 31 ന് പുതുവര്‍ഷത്തിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഒരു ബാങ്കും അവിടെ എത്തുന്ന കവര്‍ച്ച സംഘത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത് എന്ന് ട്രെയിലര്‍ സൂചന നല്‍കിയിരുന്നു.


സംവിധായകന്‍ എച്ച് വിനോദിനൊപ്പം അജിത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് തുനിവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :