8 വര്‍ഷത്തിന് ശേഷം വിജയ്യും അജിത്തും നേര്‍ക്കുനേര്‍, ഉത്സവകാലം ആഘോഷമാക്കാന്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ജനുവരി 2023 (12:58 IST)
അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത 'തുനിവ്' പൊങ്കലിന് പ്രദര്‍ശനത്തിനെത്തും.ചിത്രത്തിന്റെ പ്രമോഷനുകള്‍ തകൃതിയായി നടക്കുന്നു.സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ ഡിസംബര്‍ 31 ന് പുറത്തിറങ്ങിയിരുന്നു. ഒരു ബാങ്കും അവിടെ എത്തുന്ന കവര്‍ച്ച സംഘത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത് എന്ന് ട്രെയിലര്‍ സൂചന നല്‍കിയിരുന്നു.


സംവിധായകന്‍ എച്ച് വിനോദിനൊപ്പം അജിത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് തുനിവ്. 8 വര്‍ഷത്തിന് ശേഷം വിജയ്യും അജിത്തും യഥാക്രമം 'വാരിസ്', 'തുനിവ്' എന്നീ ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്നു. ഈ ഉത്സവകാലം കോളിവുഡിലെ ഇരു താരങ്ങളുടെയും ആരാധകര്‍ക്ക് ആഘോഷമായിരിക്കും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :