1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayasurya about Malikappuram

ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം: ജയസൂര്യ

മാളികപ്പുറം
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' രണ്ടാം വാരത്തിലേക്ക് കടന്നു.ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിനെ പ്രശംസിച്ച് ജയസൂര്യ രംഗത്ത്.
 
ഉണ്ണി മുകുന്ദന്റെ സിനിമാ യാത്രയില്‍ ഒരിക്കലും മറക്കാനാകാത്ത മികച്ച കഥാപാത്രമാണിതെന്നും ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്നും ജയസൂര്യ പറഞ്ഞു.
 
ജയസൂര്യയുടെ വാക്കുകളിലേക്ക്
ചൈതന്യം നിറഞ്ഞ ചിത്രം ' മാളികപ്പുറം'.
ഒരു പുതിയ സംവിധായകന്‍ കൂടി വരവ് അറിയിച്ചിരിക്കുന്നു 'വിഷ്ണു ശശിശങ്കര്‍'. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയില്‍ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ....) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോള്‍ടെ പ്രകടനം കണ്ടപ്പോള്‍ .കൂട്ടുകാരന്‍ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടന്‍ ,രവിചേട്ടന്‍ അങ്ങനെ ഇതില്‍ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലര്‍ത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങള്‍.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആകാശത്തും 'തുനിവ്' പോസ്റ്റര്‍,വന്‍ പ്രമോഷനുകളാണ് അജിത്തിന്റെ സിനിമയ്ക്കായി