അനുബന്ധ വാര്‍ത്തകള്‍
- മലയാളികളെ തിയേറ്റുകളിലേക്ക് ആകര്‍ഷിക്കാന്‍ ധനുഷിന്റെ തമിഴ് ചിത്രം, തിരുച്ചിത്രമ്പലം റിലീസിന് 8 ദിവസങ്ങള്‍ മാത്രം
- 400 മില്യൺ കാഴ്ചക്കാർ, വിജയ് ആരാധകർക്ക് ഇത് ആഘോഷിക്കാനുള്ള സമയം,'അറബി കൂത്ത്' തരംഗം തീരുന്നില്ല
- മകളുടെ സിനിമയില്‍ രജനികാന്ത് നായകനാകുമോ ?ഐശ്വര്യയ്ക്ക് പറയാനുള്ളത് ഇതാണ്!
- ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ബീസ്റ്റില്‍ ചിത്രീകരിച്ചു,റിലീസ് നിര്‍ത്തിവെക്കണമെന്ന ആവശ്യം
- ബോളിവുഡ് താരരാജാവും വിജയ്യുടെ ആരാധകന്, ഹിന്ദി സിനിമ പ്രേമികള്‍ക്കിടയില്‍ 'ബീസ്റ്റ്' ട്രെയിലര്‍ വൈറലാകുന്നു
20 കോടിയിലധികം കളക്ഷന്‍, ആദ്യദിനത്തേക്കാള്‍ കൂടുതല്‍ നേടി രണ്ടാം ദിനം,'തിരുച്ചിത്രമ്പലം' പ്രദര്‍ശനം തുടരുന്നു
ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം.മിത്രന് ആര്. ജവഹര്‍ സംവിധാനം ചെയ്യുന്ന സിനിമ ലോകമെമ്പാടുമായി 600-ലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. രണ്ട് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് തിരുച്ചിത്രമ്പലം 20 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യദിനം 9 കോടിയിലധികം കളക്ഷന്‍ നേടി.എന്നാല്‍ രണ്ടാം ദിനം 11 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം വന്‍ വിജയത്തിലേക്ക്. കൂടാതെ ഷോകളുടെ എണ്ണവും കൂടി. അതിനാല്‍ തന്നെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനേക്കാള്‍ കൂടുതലായിരിക്കും ഇനി വരാനിരിക്കുന്നത്.
ഭാരതിരാജ, പ്രകാശ് രാജ്, നിത്യ മേനോന്, രാശി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.