1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jewel Mary about her health

'മരണം കാത്തുകിടക്കുകയാണെന്ന് പറയുന്നവരോട്, 'ഞാൻ ചത്തിട്ടില്ല'; നടി ജുവൽ മേരി

2023 ലാണ് എനിക്ക് കാൻസർ വന്ന കാര്യം പൊതുപരിപാടിയിൽ പറഞ്ഞത്

Jewel Mary about her health
തനിക്കെതിരായ വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി നടി ജുവൽ മേരി. കാൻസർ ബാധിച്ച് തന്റെ ശബ്ദം നഷ്ടപ്പെട്ടെന്നും മരണം കാത്തുകിടക്കുകയാണെന്നുമെല്ലാം പലയിടത്തും പ്രചരിക്കുന്നുണ്ട്. എന്നാൽ താൻ ഇപ്പോഴും ജീവനോടെയുണ്ടെന്നും ഒരു പ്രശ്‌നവും ഇല്ലെന്നും ജുവൽ മേരി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 
 
'രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി ' എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല ' എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല.,' താരം പറയുന്നു. 
 
2023 ലാണ് എനിക്ക് കാൻസർ വന്ന കാര്യം പൊതുപരിപാടിയിൽ പറഞ്ഞത്. എന്നാൽ ഇപ്പോൾ അന്ന് പറഞ്ഞ കാര്യങ്ങൾ വെച്ച് അങ്ങനെയാണെന്ന ധ്വനിയിൽ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുത്ത് പ്രചരിപ്പിക്കുകയാണ്. എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട് - ജുവൽ പറഞ്ഞു.
About Writer
WEBDUNIA
അടുത്ത ലേഖനം
വയർ ഫ്ലാറ്റാക്കാനായി ശരീരത്തെ ദ്രോഹിക്കരുത്, ഞാനത് ചെയ്തു, നിങ്ങൾ ചെയ്യരുത് : പെൺകുട്ടികളെ ഉപദേശിച്ച് തപ്സി പന്നു