അനുബന്ധ വാര്‍ത്തകള്‍
- Chennai Super Kings : ഡൽഹിക്കെതിരെ വിജയം, 4 മത്സരങ്ങൾ ബാക്കി, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ചെന്നൈ
- Sanju Samson : സിംഗിൾ തരു, ചേട്ടൻ സെഞ്ചുറിയടിക്കട്ടെ എന്ന് പറയാൻ തോന്നിയില്ല, കാരണം വ്യക്തമാക്കി സഞ്ജു
- Sanju Samson : സര്‍ജന്റെ കൃത്യത, സെന്സിബിള് സാംസണ്, റണ്‍വേട്ടയില്‍ വീണ്ടും ആദ്യ അഞ്ചിലെത്തി സഞ്ജു
- സഞ്ജു നിരാശപ്പെടുത്തി, പക്ഷേ റൺ വേട്ടക്കാരുടെ ആദ്യപത്തിൽ വീണ്ടുമെത്തി, റുതുരാജ് ഫോമിലായതോടെ ചെന്നൈ ട്രാക്കിലേക്ക്
- Sanju Samson : ഏകദിന ലോകകപ്പ്: ബാക്കപ്പ് കീപ്പറായി സഞ്ജു പരിഗണനയിൽ, നിർണായക റോൾ നൽകാനൊരുങ്ങി ഗംഭീർ
സഞ്ജു തന്റെ പീക്കിലാണ്, പക്ഷേ.. ഫിറ്റ്നസ് ശ്രദ്ധിക്കണം, കോലിയെ മാതൃകയാക്കണം: ഉപദേശവുമായി മുന്‍ താരം
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സഞ്ജു തന്റെ ഫിറ്റ്നസില്‍ കൂടി ശ്രദ്ധ വെയ്ക്കണമെന്ന അഭിപ്രായമാണ് സഞ്ജയ് മഞ്ജരേക്കര്‍ പങ്കുവെയ്ക്കുന്നത്.
ഐപിഎല്ലില്‍ വമ്പന്‍ പ്രകടനമാണ് സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തുന്നതെങ്കിലും സഞ്ജുവിന്റെ കായിക ക്ഷമത അത്ര മികച്ചതല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണ്. ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഐപിഎല്ലിലും വമ്പന്‍ പ്രകടനങ്ങളാണ് താരം ചെന്നൈ കുപ്പായത്തില്‍ നടത്തുന്നത്.കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സഞ്ജു തന്റെ ഫിറ്റ്നസില്‍ കൂടി ശ്രദ്ധ വെയ്ക്കണമെന്ന അഭിപ്രായമാണ് സഞ്ജയ് മഞ്ജരേക്കര്‍ പങ്കുവെയ്ക്കുന്നത്.
സഞ്ജു മികച്ച ഫോമിലാണ് മുന്നേറുന്നതെങ്കിലും ഈ മികവ് ഇതേ രീതിയില്‍ നിലനിര്‍ത്തി പോകാന്‍ കൂടുതല്‍ ഫിറ്റ്നസ് ആവശ്യമാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. നിലവില്‍ സഞ്ജു തന്റെ കരിയറിന്റെ പീക്കിലാണ്. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് താരവും ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ സഞ്ജു തന്റെ ഫിറ്റ്നസില്‍ കൂടി ശ്രദ്ധ വെയ്ക്കണം. ഇത് അദ്ദേഹത്തിന്റെ കരിയറിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും. ഇതിനായി കോലിയെ സഞ്ജുവിന് പിന്തുടരാമെന്നും ശാരീരിക ക്ഷമതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.