അനുബന്ധ വാര്‍ത്തകള്‍
- അനശ്വരയുടെ ഒന്നല്ല 2 ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍
- കിടിലന്‍ കഥാപാത്രവുമായി വീണ്ടും അനശ്വര രാജന്‍; 'സൂപ്പര്‍ ശരണ്യ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
- അനശ്വര രാജന്റെ 'മൈക്ക്' റിലീസിനൊരുങ്ങുന്നു,ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
- ജോണ്‍ എബ്രഹാം നിര്‍മ്മാതാവായി മലയാള സിനിമയിലേക്ക്, അനശ്വര രാജന്റെ 'മൈക്ക്' വരുന്നു
- 'ബാല്‍ക്കണി എങ്ങനെ മെനയാകാം'; രസകരമായ വീഡിയോയുമായി അനശ്വര രാജന്‍
റിലീസ് പ്രഖ്യാപിച്ച് അനശ്വര രാജന്റെ സൂപ്പര്‍ ശരണ്യ, ജനുവരിയില്‍ തിയറ്ററുകളിലേക്ക്
'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനൊപ്പം അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനവരിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത് അനശ്വര അറിയിച്ചു.
കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍ എന്നിവരാണ്, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നല്‍കുന്നു. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.