"ആ കുട്ടി ഇന്ന് ശ്വാസം വിട്ടോട്ടെ", ആര്യൻ ഖാന് പിന്തുണയുമായി സുനിൽ ഷെട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (12:20 IST)
ലഹരിപാർട്ടി നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡ് താരം സുനിൽ ഷെട്ടി. ആര്യനെതിരെയുള്ള ആരോപണങ്ങൾ നിലവിൽ അനുമാനം മാത്രമാണെന്നും ദയവായി ആര്യന് ശ്വാസം വിടാനുള്ള അവസരമെങ്കിലും മാധ്യമങ്ങൾ നൽകണമെന്നുമാണ് സുനിൽ ഷെട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു റെയ്ഡിനിടെ നിരവധി പേർ അറസ്റ്റിലാകുന്നതെല്ലാം സ്വാഭാവികം മാത്രമാണ്. ആര്യൻ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങൾ മാത്രമാണ്. കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ദയവായി ഇപ്പോൾ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും.പല അനുമാനങ്ങൾ വരും. സത്യസന്ധമായ അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെ അതിന് മുൻപ് അവനെ ചേർത്ത് നിർത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്.സുനിൽ ഷെട്ടി പറഞ്ഞു.

അതേസമയം അറസ്റ്റിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടൻ സൽമാൻ ഖാൻ ഷാറൂഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ സൽമാൻ ഖാൻ സന്ദർശനം നടത്തി. ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്.
ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ മുംബൈയിലും നവി മുംബൈയിലും എൻസിബിയുടെ റെയ്ഡ് തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :