റിലീസ് മാറ്റി അല്ലു അര്‍ജുന്റെ പുഷ്പ, കാരണം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഒക്‌ടോബര്‍ 2021 (13:06 IST)

അല്ലു അര്‍ജുന്റെ പുഷ്പ: ദി റൈസ് ഡിസംബര്‍ 25 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പഴയ റിലീസ് തീയതിക്ക് ഒരാഴ്ച മുമ്പ് ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പുഷ്പയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ക്രിസ്മസിന് റിലീസ് ചെയ്യുന്ന രണ്‍വീര്‍ സിംഗിന്റെ 83-മായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.സുകുമാര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്റെ രണ്ട് ഭാഗങ്ങളായാണ് നിര്‍മ്മിക്കുന്നത്. പുഷ്പരാജിന്റെ വരവോടെ തിയറ്ററുകള്‍ വീണ്ടും സജീവമാകും എന്ന പ്രതീക്ഷയും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :