ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി, കുരുക്ക് മുറുക്കി എൻസി‌ബി

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (16:37 IST)
ആഡംബരകപ്പലിലെ ലഹരി പാർട്ടിക്കിടെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ നിലവിൽ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

അതേസമയം ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവരിൽ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ ഉള്ളവർക്കെതിരെ തെളിവുകളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :