അപര്‍ണ ബാലമുരളിയ്‌ക്കൊപ്പം നീരജ് മാധവ്, ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'സുന്ദരി ഗാര്‍ഡന്‍സ്' വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (10:39 IST)

അപര്‍ണ ബാലമുരളിയ്‌ക്കൊപ്പം നീരജ് മാധവ്. പുതിയ ചിത്രം പ്രഖ്യാപിച്ചു. 'സുന്ദരി ഗാര്‍ഡന്‍സ്' എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രണയ കഥയാകും പറയാന്‍ പോകുന്നത്. അപര്‍ണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് ദിനത്തിലാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.സംവിധായകന്‍ സലിം അഹമ്മദ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിര്‍മ്മാണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :